ട്രാവൻകൂർ ടൈറ്റാനിയം ഭൂമിയിൽ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി

തിരുവനന്തപുരം: സുഭിക്ഷ കേരളത്തി​​ൻെറ ഭാഗമായി രാസവ്യവസായശാലയായ ട്രാവൻകൂർ ടൈറ്റാനിയത്തി​​ൻെറ മണ്ണിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ വിളഞ്ഞത് നൂറുമേനി. 72 വർഷമായി തരിശായി കിടന്നിരുന്ന ട്രാവൻകൂർ ടൈറ്റാനിയത്തി​​ൻെറ മണ്ണിലാണ് നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളായ എയറോബിക് ബിൻ, കിച്ചൻബിൻ എന്നിവയിൽനിന്നുള്ള കമ്പോസ്​റ്റ്​ ഉപയോഗിച്ച് മണൽ കലർന്ന മണ്ണിൽ കൃഷി ചെയ്ത് വിജയിപ്പിച്ചെടുത്തത്. കരനെൽകൃഷിയുടെ കൊയ്ത്തുത്സവം മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ.എ.എ. റഷീദ് അധ്യക്ഷതവഹിച്ചു. ജൈവാംശം കുറഞ്ഞ ട്രാവൻകൂർ ടൈറ്റാനിയത്തി​​ൻെറ മണൽ കലർന്ന മണ്ണിൽ നാലടി വീതിയിലും രണ്ടടി താഴ്ചയിലും ചാലുകൾ കീറി നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണത്തിൽനിന്നുള്ള വളം നിറച്ച് പരുവപ്പെടുത്തി കൃഷിയിറക്കിയാണ് നൂറുമേനി വിളയിച്ചെടുത്തത്. കര നെൽകൃഷി കൂടാതെ 10 ഏക്കറിലായി ചേനയും ചേമ്പും വാഴയും കൂവയും ഇഞ്ചിയും മഞ്ഞളുമടങ്ങുന്ന വിവിധയിനം പച്ചക്കറികളാണ് ടൈറ്റാനിയത്തിൽ കൃഷി ചെയ്തിട്ടുള്ളത്. 87 ഏക്കറിലായി മൂവായിരത്തോളം ഫലവൃക്ഷതൈകൾ ​െവച്ചുപിടിപ്പിച്ചു ജൈവവേലിയും ഇതിനോടൊപ്പം തീർത്തിട്ടുണ്ട്. കൂടാതെ അഞ്ച്​ സെ​ൻറ്​ വിസ്തൃതിയുള്ള രണ്ട് കുളങ്ങളിൽ മത്സ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രതീപ് കുമാർ, ട്രാവൻകൂർ ടൈറ്റാനിയം എം.ഡി ജോർജ് നൈനാൻ, ശംഖുംമുഖം വാർഡ് കൗൺസിലർ വെട്ടുകാട് സോളമൻ, ഹരിത കേരള മിഷൻ ജില്ലാ കോഒാഡിനേറ്റർ ഹുമയൂൺ, കൃഷി ഓഫിസർ ടി.എം. ജോസഫ്, ട്രാവൻകൂർ ടൈറ്റാനിയത്തിലെ കൃഷിയുടെ ചുമതലക്കാരനും കൃഷി അസിസ്​റ്റൻറുമായ ഷിനു. വി.എസ് എന്നിവർ പങ്കെടുത്തു photo file name: LEK_1018.JPG LEK_1024.JPG LEK_1047.JPG LEK_0989.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.