പുഴുവരിച്ച സംഭവം: അലംഭാവം കാട്ടിയവർക്കെതിരെ നടപടി ^മന്ത്രി

പുഴുവരിച്ച സംഭവം: അലംഭാവം കാട്ടിയവർക്കെതിരെ നടപടി -മന്ത്രി തിരുവനന്തപുരം: മെഡിക്കൽ കോളേജിൽനിന്ന്​ ഡിസ്ചാർജായി വീട്ടിൽ പോയയാളുടെ കഴുത്തിലെ വ്രണത്തിൽനിന്ന് പുഴുക്കൾ വന്ന സംഭവം ഗൗരവമേറിയതാണെന്നും അലംഭാവം കാണിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ​.കെ. ശൈലജ. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്​ മുറിവ് വൃത്തിയാക്കിയിരുന്നെന്നും പുഴുക്കൾ വരുന്നത്​ ശ്രദ്ധയിൽപെട്ടില്ലെന്നുമാണ് മെഡിക്കൽ കോളജിൽനിന്ന്​ ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തും. അലംഭാവം കാട്ടുന്നവരെ സർവീസിൽ നിർത്താനാവില്ല. മാപ്പ്​ നൽകാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.