കൈതമുക്ക് - ചമ്പക്കട - പേട്ട റോഡ് കാലതാമസമില്ലാതെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ കൈതമുക്ക്-ചമ്പക്കട - പേട്ട റോഡ് കാലതാമസം കൂടാതെ വീതികൂട്ടി നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. കൈതമുക്ക് -ചമ്പക്കട - പേട്ട റോഡിന് 2018 - 19 ലെ ബജറ്റിൽ ഒരുകോടി വകയിരുത്തിയിരുന്നു. ഇതിൽനിന്ന് പദ്ധതി അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പിന് ബോധ്യമുള്ളതായി കമീഷൻ ചൂണ്ടിക്കാട്ടി. തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭജോലികൾ പോലും ആരംഭിച്ചിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി. റോഡ് നവീകരിക്കാൻ 30 കോടിയുടെ പ്രാരംഭ എസ്​റ്റിമേറ്റ് 2019 ഡിസംബർ നാലിന് പൊതുമരാമത്ത് ചീഫ് എൻജിനീയർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കമീഷനെ അറിയിച്ചു. 2010ലെ ബജറ്റിലും റോഡ് നവീകരണത്തിന്​ 98 ലക്ഷം അനുവദിച്ചിരുന്നതാണെന്നും എന്നാൽ, തുക പാഴാക്കിയെന്നും പരാതിക്കാരനായ കൈതമുക്ക് സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ്​ ബി. താണുപിള്ള കമീഷനെ അറിയിച്ചു. തകരപറമ്പ്, പേട്ട മേൽപാലങ്ങൾ നിർമിച്ചതോടെയാണ് കൈതമുക്ക് -ചമ്പക്കട റോഡിൽ തിരക്ക് വർധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.