കിസാന്‍ കോൺഗ്രസ് ഉപവാസം

കിളിമാനൂർ: കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത മൂന്ന് കാർഷിക ബില്ലുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ് ആറ്റിങ്ങൽ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് സമരം ടി. ശരത്ചന്ദ്രപ്രസാദും വൈകീട്ട്​ അഞ്ചിന് സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസും ഉദ്ഘാടനം ചെയ്യും. കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.