നഗരൂർ കുറിയടത്തുകോണം റോഡ് നിർമാണോദ്ഘാടനം

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗരൂർ പഞ്ചായത്തിലെ കുറിയടത്തുകോണം റോഡി​ൻെറ കോൺക്രീറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ശ്രീജാ ഷൈജുദേവ് നിർവഹിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കുറിയടുത്തുകോണം റോഡി​ൻെറ ഇരുസൈഡും കെട്ടി കോൺക്രീറ്റ് ചെയ്യുന്നതിനാണ് 15,66,000 രൂപ അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഹരി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എ. അയ്യപ്പൻ ആചാരി, ബ്ലോക്ക് പഞ്ചായത്ത് കർമസമിതി അംഗങ്ങളായ എം. സുഗുണൻ ആശാരി, സി.എസ്. ശ്രീകുമാർ, ആർ. മോഹനൻ നായർ എന്നിവർ സംബന്ധിച്ചു. ചിത്രം: kmr Pho- 28 - 1 a നഗരൂർ കുറിയടത്തുകോണം റോഡി​ൻെറ നിർമാണോദ്ഘാടനം ശ്രീജാ ഷൈജു ദേവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.