കണ്ടെയ്​ന്‍മെൻറ്​ സോണ്‍ പ്രഖ്യാപിച്ചു

കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍, ആനപ്പെട്ടി വാര്‍ഡ് (പാമ്പാടി, തേവന്‍പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം), തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ, കാവുംമൂല പ്രദേശങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, ഒറ്റശേഖരമംഗലം, കുറവര, വലിക്കോട്, കടമ്പാറ, തിരുവനന്തപുരം കോര്‍പറേഷനുകീഴിലെ കടകംപള്ളി (കിള്ളിക്കുന്നം ലെയിന്‍), പേട്ട വാര്‍ഡ്, പൂജപ്പുര(വിവേകാനന്ദ നഗര്‍ ആര്‍.എ), കാച്ചാണി വാര്‍ഡ്, കരകുളം ഗ്രാമപഞ്ചായത്തിലെ കരയലത്തുകോണം വാര്‍ഡ്, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ അരയൂര്‍ കിഴക്ക്, ചെങ്കല്‍ കിഴക്ക്, വ്ളാത്താങ്കര കിഴക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊലിച്ചിറ, മുട്ടപ്പലം, മരുതത്തൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയ്​ന്‍മൻെറ്​ സോണിന്​ പുറത്തുപോകാന്‍ പാടില്ലെന്നും അറിയിച്ചു. കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പിന്‍വലിച്ചു തിരുവനന്തപുരം: രോഗം കുറയുന്ന പശ്ചാത്തലത്തില്‍ മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ വാര്‍ഡ്, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡ്, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കാല്‍ വാര്‍ഡ്, കാരോട് ഗ്രാമപഞ്ചായത്തിലെ മാറടി, കുന്നിയോട്, കാക്കവിള, പുതുശ്ശേരി, പഴയ ഉച്ചക്കട, വെണ്‍കുളം എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കിയതായി കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.