മലർവാടി ബാലസംഘം സമ്മാനങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം: മലർവാടി തിരുവനന്തപുരം വെസ്​റ്റ്​ ഏരിയയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന, ജില്ല, ഏരിയ തലങ്ങളിൽ നടത്തിയ പരിസ്ഥിതിക്വിസ്, ദിനപത്രക്വിസ്, ഫ്രീഡം ക്വിസ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച​െവച്ച കുട്ടികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. വെസ്​റ്റ്​ ഏരിയയിലെ ഫൈഗഅസ്മി, ആമിന.എസ്​, മുഹമ്മദ്റയാൻ, മുഹമ്മദ്ഹനാൻ, റിയ എം.എസ്​, സാഹിൽ എം. കബീർ, അഫ്രീനമറിയം, ആമിനസഹീദ് മുഹമ്മദ് റസാണ്, സഫ എൻ.എസ്​, ആമിർനാസ്, ഐഷാമുഹ്മിന, ഫൗസിയഅലി, വാസിദ് നുവൈദ് എന്നീ കുട്ടികൾക്ക്​​ മലർവാടി തിരുവനന്തപുരം സിറ്റി രക്ഷാധികാരി എ. അൻസാരി, സിറ്റിസെക്രട്ടറി നാസിമുദ്ദീൻ, ഏരിയ രക്ഷാധികാരി കദറുദ്ദീൻ, ഏരിയ കോഒാഡിനേറ്റർ ഷാഹുൽ ഹമീദ് എന്നിവർ ട്രോഫികളും പുസ്തക ഗിഫ്റ്റും വിതരണം ചെയ്തു​. ചടങ്ങിൽ ഖദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് സ്വാഗതവും എം.എ. ജലാൽ നന്ദിയും പറഞ്ഞു. Photo: IMG-20200928-WA0009

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.