കിളിമാനൂരിൽ ആറുപേർക്കുകൂടി കോവിഡ്; പ്രദേശത്തെ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിൽ

കിളിമാനൂരിൽ ആറുപേർക്കുകൂടി കോവിഡ്; പ്രദേശത്തെ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിൽ കിളിമാനൂർ: കിളിമാനൂരിൽ വീണ്ടും കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണം പെരുകുന്നു. കിളിമാനൂർ പഞ്ചായത്തിലെ വാർഡ് പത്ത് ചൂട്ടയിൽ, വാർഡ് 11 കൊട്ടാരം, വാർഡ് 12 ദേവേശ്വരം അടക്കമുള്ള പ്രദേശങ്ങളിലായി ആറുപേർക്കുകൂടി കോവിഡ് പോസിറ്റിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്തിൽ മലയാമഠം രാജാരവിവർമ സെൻട്രൽ സ്കൂളിൽ ഇന്നലെ 83 പേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിലാണ് ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചൂട്ടയിൽ വാർഡിലെ ഒരു കുടുംബത്തിലുള്ള 63 വയസ്സുകാരനും 59 ഉം 49 ഉം വയസ്സുള്ള സ്ത്രീകൾക്കും കൊട്ടാരം വാർഡിൽ 75ഉം 35 ഉം വയസ്സുള്ള സ്ത്രീകൾക്കും ദേവേശ്വരം വാർഡിൽ 40 കാരിക്കുമാണ് ശനിയാഴ്ച കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസങ്ങളിൽ കോവിഡ് പോസിറ്റിവ് ആയവരുടെ കുടുംബാഗങ്ങളാണ് ഇവർ. ഈ പ്രദേശങ്ങൾ ജില്ലാ ഭരണകൂടം മൈക്രോ കണ്ടെയ്മൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പുളിമാത്ത് പഞ്ചായത്തിലെ 17ാം വാർഡായ കൊടുവഴന്നൂരിലെ വലിയവിള, പാലവിള, മീൻതാങ്ങി പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതായി ബി. സത്യൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.