അതിവേഗ റെയിൽ: ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട്​ അതിവേഗ റെയിലിനു വേണ്ടിയുള്ള ഭൂമി തിരക്കുപിടിച്ച് ഏറ്റെടുക്കാനുള്ള നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറി​ൻെറയും റെയിൽവേ ബോർഡി​ൻെറയും അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കേണ്ടതി​െല്ലന്ന റവന്യൂ മന്ത്രിയുടെ നിർദേശം അട്ടിമറിച്ചാണ് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഉന്നത താൽപര്യത്തിനുവേണ്ടി അട്ടിമറി ശ്രമം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്​ടിക്കുന്ന അതിവേഗ റെയിൽ അലൈൻമൻെറിനെ സംബന്ധിച്ചും ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ചും വിശദമായ പഠനത്തിനും ചർച്ചക്കുംശേഷം മാത്രമേ പദ്ധതി നടപ്പാക്കാൻ പാടുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.