പരിസ്ഥിതി ലോല കരട് വിജ്ഞാപനം: സർക്കാർ ഇടപെടണം -കെ.സി. ജോസഫ്

തിരുവനന്തപുരം: പരിസ്ഥിതി ലോല കരട് വിജ്ഞാപന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണ​മെന്ന്​ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കരട് വിജ്ഞാപനത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ തന്നെ സംസ്ഥാന സർക്കാർ ഇടപെടൽ ഉണ്ടാകണം. സോണൽ മാസ്​റ്റർ പ്ലാൻ തയാറാക്കി നൽകേണ്ട ചുമതല സംസ്ഥാന സർക്കാറിന് കീഴിലുള്ള 13 വകുപ്പുകൾക്കുകൂടി ഉള്ളതാണ്. ഈ അവസരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ നിലപാട് കർഷകർക്ക് അനുകൂലമായി സ്വീകരിക്കുകയാണ്​ വേണ്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.