ലൈഫ് എന്ന പേരുകേട്ടാൽ പിണറായിക്ക് ബീഭത്സരൂപം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ​െലെഫ് പദ്ധതിയെക്കുറിച്ച്​ ചോദിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് ബീഭത്സരൂപമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഹിള മോർച്ച സെക്ര​േട്ടറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെ പിണറായി വിരട്ടാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകരും പ്രതിപക്ഷനേതാക്കളുമെല്ലാം സി.പി.എം നേതാക്കളെപോലെ തനിക്കുമുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുമെന്ന് പിണറായി കരു​േതണ്ട. പ്രളയത്തി​ൻെറ മറവിൽ വിദേശത്തുനിന്ന്​ കേരളത്തിലേക്ക് കണക്കിൽപെടാത്ത ധാരാളം പണം എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സി.ബി.ഐ അന്വേഷിക്കാൻ പോവുകയാണ്. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എല്ലാ അഴിമതി ആരോപണങ്ങളുടെയും കുന്തമുന മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് തിരിയുന്നത്. ലൈഫ് പദ്ധതിയെയല്ല അഴിമതിയെയാണ് ബി.ജെ.പി എതിർക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മഹിള മോർച്ച ജില്ല വൈസ്പ്രസിഡൻറ്​ സന്ധ്യാ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, സംസ്ഥാന വൈസ്​ പ്രസിഡൻറ്​ വി.ടി. രമ, മഹിള മോർച്ച സംസ്ഥാന പ്രസിഡൻറ്​ നിവേദിത സുബ്രഹ്മണ്യം, സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു ആർ.ബി, ജില്ല ജനറൽ സെക്രട്ടറി ജയാരാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.