കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് കേന്ദ്ര ഡിജിറ്റൽ വിദ്യാഭ്യാസ വർക്കിങ്​ ഗ്രൂപ് അംഗം

തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസത്തി​ൻെറയും സാക്ഷരതയുടെയും രംഗത്ത് ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ അന്തർഘടന തയാറാക്കുന്നതിനുള്ള വർക്കിങ്​ ഗ്രൂപ് അംഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നേരത്തെ ദേശീയതലത്തിൽ ഐ.ടി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആർ.എം.എസ്.എ ഉപദേശകസമിതി അംഗം, സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജുക്കേഷൻ (കേബ്) പ്രത്യേക ക്ഷണിതാവ്, സി.ഐ.ഇ.ടി-എൻ.സി.ഇ.ആർ.ടി ഐ.ടി അഡ്വൈസറി ബോർഡംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. അന്താരാഷ്​ട്ര തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക്​ അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രഫഷനൽ സംഘടനയായ എ.ഇ.സി.ടി നൽകുന്ന അവാർഡ് 2018ൽ ആദ്യമായി ഒരു ഇന്ത്യക്കാരന് ലഭിച്ചത്​ അൻവർ സാദത്തിനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.