കോവിഡ്: സ്ത്രീസുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയം -മഹിള മോർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധരംഗത്ത് സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. ആറന്മുളയിൽ 108 ആംബുലൻസിൽ കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ടത്​ മുതൽ ചെങ്ങന്നൂരിൽ ക്വാറൻറീനിലിരുന്ന യുവതിയുടെ ഗർഭം അലസിയത് വരെ എത്തിനിൽക്കുകയാണ് സർക്കാറി​ൻെറ പരാജയം. തക്കസമയത്ത് ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് പോലും ​ൈകയൊഴി‍ഞ്ഞതാണ് ചെങ്ങന്നൂരിലെ യുവതിയുടെ ദുരവസ്​ഥക്ക്​ കാരണം. ക്വാറൻറീനിൽ ഇരിക്കുന്നവർക്ക് പോലും 108 ആംബുലൻസ് ലഭിക്കുന്നില്ലെന്നതിന് ആരോഗ്യമന്ത്രി മറുപടി പറയണം. പാറശ്ശാലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദൃശ്യം പകർത്തിയ ഡിവൈ.എഫ്.ഐക്കാരനെ അറസ്​റ്റ്​ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. മഹിള മോർച്ച സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാമെന്ന് പിണറായി കരുതരുതെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.