ഭൂമാഫിയ പ്രവർത്തനം അനുവദിക്കില്ല ^സി. ദിവാകരൻ എം.എൽ.എ

ഭൂമാഫിയ പ്രവർത്തനം അനുവദിക്കില്ല -സി. ദിവാകരൻ എം.എൽ.എ നെടുമങ്ങാട്: സർക്കാറി​ൻെറ ഭൂമി അനധികൃതമായി കൈയടക്കി​െവച്ച്​ സ്വകാര്യതാൽപര്യങ്ങൾക്കായി നിലകൊള്ളുന്ന ഭൂമാഫിയകളുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് സി. ദിവാകരൻ എം.എൽ.എ. നെടുമങ്ങാട് ആർ.ഡി.ഒ മന്ദിരത്തിന്​ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറി​ൻെറ ഭൂമിയിൽ നെടുമങ്ങാട് ആർ.ഡി.ഒ ഓഫിസ് അഞ്ചുമാസത്തിനകം പൂർത്തീകരിച്ച്​ നാടിന് സമർപ്പിക്കുമെന്നും ചില വികസന വിരോധികൾ ഇതിനെതിരെ പ്രവർത്തിക്കുന്നത് അടിസ്ഥനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, നഗരസഭ വൈസ്ചെയർപേഴ്സൺ ലേഖ വിക്രമൻ, റഹിയാനത്ത് ബീവി, പി.ഹരികേശൻ, കെ. ഗീതാകുമാരി, അഡ്വ. ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, പൂവത്തൂർ ജയൻ എന്നിവർ പങ്കെടുത്തു. ചിത്രം: Nedumangade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.