പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

മംഗലപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്​റ്റിൽ. ചിറയിൻകീഴ് കൂന്തള്ളൂർ പറമ്പിൽ വീട്ടിൽ മോൻ കുട്ടൻ എന്ന സുഷാജ് (26) ആണ് അറസ്​റ്റിലായത്. ആറുമാസമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ഗർഭിണിയായതറിഞ്ഞ് വിവാഹബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഒളിവിൽ പോകാനായി സുഹൃത്തുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​ൻെറ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ്കുമാർ, സബ് ഇൻസ്പെക്ടർ വി. തുളസീധരൻ, ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ് , ആർ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്. ചിത്രം: Sushaj 26 peedanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.