ഓഫിസുകളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കണം ^ആരോഗ്യവകുപ്പ്

ഓഫിസുകളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കണം -ആരോഗ്യവകുപ്പ് തിരുവനന്തപുരം: ഓഫിസുകളില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന്​ സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്ന്​ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്. ഷിനു അറിയിച്ചു. ഓഫിസില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്. പൊതു ഇടങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം. കൂട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കരുതെന്നും ഡി.എം.ഒയുടെ അറിയിപ്പില്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വയറിളക്കം, മണം, രുചി എന്നിവ അറിയാത്ത അവസ്ഥ തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ റൂം ക്വാറൻറീനില്‍ കഴിയേണ്ടതാണ്. ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച്​ കോവിഡ് ടെസ്​റ്റിന് വിധേയമാകുക. കോവിഡ് ടെസ്​റ്റ്​ നെഗറ്റീവായാലും രോഗലക്ഷണങ്ങള്‍ തീരുന്നതുവരെ ക്വാറൻറീനില്‍ കഴിയേണ്ടതാണ്. ഗര്‍ഭിണികള്‍, 10 വയസ്സിന്​ താഴെയുള്ള കുട്ടികള്‍, 60 വയസ്സിന്​ മുകളിലുള്ളവര്‍ എന്നിവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. ഗര്‍ഭിണികള്‍ റൂം ക്വാറൻറീനിൽതന്നെ കഴിയുക. പൊതുഇടങ്ങളില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കുകയും ചെയ്യുക. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. സമ്പര്‍ക്ക വ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും കുടുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം സ്വന്തം ഉത്തരവാദിത്തമായി കരുതണമെന്നും ഡി.എം.ഒ അറിയിച്ചു. വൈദ്യുതി മുടങ്ങും തിരുവനന്തപുരം: പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വഴയില ഫീഡര്‍ എന്‍.വി നഗര്‍, വിന്നേഴ്‌സ്, രാധാകൃഷ്ണ നഗര്‍, വഴയില, ഹില്‍ടോപ്, പുരവൂര്‍ക്കോണം, മുദിശാസ്താംകോട്, കെ.പി ലൈന്‍, നെടുംപാറ എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക്​ രണ്ടു വരെയും തൈക്കാട് സെക്ഷന്‍ പരിധിയില്‍ ചെറിയാടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം വൈകീട്ട്​​ അഞ്ചുവരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സഹചാരി പദ്ധതി അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ്, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ്​ പ്രവര്‍ത്തനങ്ങളിലും പിന്തുണക്കുന്ന എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സികള്‍ക്ക് സാമൂഹികനീതി വകുപ്പ് സഹചാരി പദ്ധതി പ്രകാരം നല്‍കുന്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മൂന്ന് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സികള്‍ക്കാണ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. താൽപര്യമുള്ള സ്ഥാപന യൂനിറ്റുകള്‍ സ്ഥാപന മേധാവി മുഖേന സെപ്റ്റംബര്‍ 30ന്​ മുമ്പ്​ ജില്ല സാമൂഹിക നീതി ഓഫിസില്‍ അപേക്ഷിക്കണമെന്ന്​ സാമൂഹിക നിതീ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sjdkerala.gov.in, 0471 2343241.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.