കാച്ചാണി സാന്ത്വനം രണ്ടാം നില ഉദ്ഘാടനം

തിരുവനന്തപുരം: നഗരസഭയുടെ സാന്ത്വനം വൃദ്ധസദനത്തിന് ഒരു നില കൂടി. നഗരസഭയുടെ കാച്ചാണി വാർഡിലെ മലമുകളിലുള്ള സാന്ത്വനം വൃദ്ധസദനത്തിൽ പുതുതായി പണികഴിപ്പിച്ച രണ്ടാം നിലയുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ബന്ധുക്കൾ ഉപേക്ഷിച്ചുപോയവരും പരാശ്രയമില്ലാതെ ഒറ്റപ്പെട്ടു പോയവരുമായ 20 വയോജനങ്ങൾക്ക് കൂടി ഇനി സാന്ത്വനത്തി​ൻെറ രണ്ടാം നിലയിൽ ഇടമുണ്ടാവും. നിലവിൽ 14 അന്തേവാസികൾ ഉണ്ട് ഇവിടെ. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ​െചലവിലാണ് വൃദ്ധസദനത്തിന് രണ്ടാം നില പണികഴിപ്പിച്ചത്. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, പാളയം രാജൻ, ടി. ബാലൻ, പി. രാജി മോൾ, പഴനിയാപിള്ള എന്നിവർ പങ്കെടുത്തു. Photo: LEK_0131 LEK_0119

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.