കോവിഡ് സെൻററില്‍ യുവതിയുടെ നഗ്‌നചിത്രം എടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോവിഡ് സൻെററില്‍ യുവതിയുടെ നഗ്‌നചിത്രം എടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ പാറശ്ശാല: കോവിഡ് സൻെററില്‍ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചെങ്കല്‍ സ്വദേശി ഷാലുവാണ് (26) പാറശ്ശാല പൊലിസി​​ൻെറ പിടിയിലായത്. ഷാലു കോവിഡ്‌ നിരീക്ഷണത്തിലായിരുന്നു. പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സൻെററിലെ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ വ്യാ​ഴാഴ്​ച ഉച്ചയോടെയാണ് സംഭവം. സ്ത്രീകളുടെ വാര്‍ഡില്‍ യുവതി കുളിക്കുന്നതിനി​െടയാണ് കുളിമുറിയില്‍ മെബൈല്‍ കാമറ യുവാവ് ഒളിപ്പിച്ചു​െവച്ചിരുന്നത്. കുളിക്കുന്നതിനിടെ യുവതി കാമറ കാണുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പാറശ്ശാല പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി കേസെടുത്ത് ഷാലുവിനെ അറസ്​റ്റ്​ ചെയ്തു സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരുന്നു. ഷാലുവിന് വ്യാ​​ഴാഴ്​ച കോവിഡ് നെഗറ്റിവ് റിസല്‍റ്റ് കിട്ടി വീട്ടിലേക്ക് പോകാന്‍ തയാറാവുയായിരുന്നു. ചിത്രം. police pedeilaya shalu(26) പിടിയിലായ പ്രതി ഷാലു (26).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.