കർഷക ബില്ലും തൊഴിൽ നിയമഭേദഗതിയും പിൻവലിക്കണം -എഫ്​.​െഎ.ടി.യു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറയാക്കി മോദി ഗവൺമൻെറ്​ ചുട്ടെടുത്ത കർഷകരുടെ മരണവാറൻറായ കാർഷിക നിയമ ഭേദഗതിയും തൊഴിലാളികളെ അടിമകളാക്കുന്ന തൊഴിൽ നിയഭേദഗതികളും പൂർണമായി പിൻവലിക്കണമെന്ന് എഫ്​.​െഎ.ടി.യു സംസ്ഥാന പ്രസിഡൻറ്​ റസാഖ് പാലേരി. താങ്ങുവില ഇല്ലാതാകുന്നതോടെ കർഷകരും കർഷകത്തൊഴിലാളികളും കടുത്ത ദുരിതത്തിലേക്ക് എടുത്തെറിയപ്പെടും. നിലവിൽ ദാരിദ്ര്യവും പട്ടിണിയുമായി കഴിഞ്ഞുകൂടുന്നവരാണ്​. ഇന്ത്യയിലെ കർഷകർ ഇവരുടെ പക്ഷത്ത് നിൽക്കുന്നതിനു പകരം ബഹുരാഷ്​ട്ര കുത്തകകളെ രാജ്യത്തെ കാർഷിക മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള നീക്കമാണ് മോദി ഗവൺമൻറ് നടത്തുന്നത്. കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയുടെ മറപിടിച്ച് കേരളത്തിൽ തൊഴിലവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതിനെ കേരളത്തിലെ തൊഴിലാളികള അണിനിരത്തി ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തിരുവനന്തപുരം ആർ.എം.എ.സി ഓഫിസിലേക്ക് എഫ്​.​െഎ.ടി.യു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ മധു കല്ലറ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗങ്ങളായ ജലാൽ, റാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.