പ്രതിഷേധിക്കുന്നവരെ കുറ്റവാളികളാക്കുന്നത്​ അംഗീകരിക്കാനാവില്ല -കേരള മഹിളാസംഘം

തിരുവനന്തപുരം: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയെ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഡല്‍ഹി പൊലീസ് നടപടിയില്‍ കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻറ്​ ജെ. ചിഞ്ചുറാണിയും സെക്രട്ടറി അഡ്വ. പി. വസന്തവും പ്രതിഷേധിച്ചു. ഡല്‍ഹി കലാപകാലത്ത് സി.ഐ.എ സമരങ്ങളെ അടിച്ചമര്‍ത്തിയതിനെയ​ും സ്ത്രീകള്‍ക്ക് നേരെ നടത്തിയ ഭരണകൂടഭീകരതയെയുംകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത് ആനി രാജ ജനറല്‍ സെക്രട്ടറിയായ ദേശീയ മഹിളാ ഫെഡറേഷനാണ്. പൊലീസി​ൻെറ നരനായാട്ട് കേന്ദ്ര ഭരണത്തി​ൻെറ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പ്രതിഷേധിക്കുന്നവരെ കുറ്റവാളികളാക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാർ നടപടിക്കെതിരായി വെള്ളിയാഴ്ച സംസ്ഥാനത്ത്​ പ്രതിഷേധം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.