ഔൺലൈൻ മീറ്റിങ്​

കല്ലമ്പലം: കോവിഡ് കാലഘട്ടത്തിൽ സാമൂഹിക അകലത്തിനു പകരം ശാരീരിക അകലം പാലിച്ച്​ സാമൂഹിക ഐക്യത്തിന് പരിശ്രമിക്കണമെന്ന് കല്ലമ്പലം കൾചറൽ ഫോറം സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്​ അഭിപ്രായപ്പെട്ടു. 'സാമൂഹിക അകലവും സാമൂഹിക ഐക്യവും'വിഷയത്തിലാണ് നടന്നത്. പരസ്പരം കാണാനും ആശയവിനിമയം നടത്താനും സോഷ്യൽ മീഡിയയുടെ പുതിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ സാധ്യമാകുമെന്ന് അധ്യക്ഷതവഹിച്ച് സംസാരിച്ച എം. ഖുത്തുബ് പറഞ്ഞു. സാമൂഹികഐക്യത്തിനും ഉന്നതിക്കുംവേണ്ടി പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്ന വിദ്യാഭ്യസനയം ആവിഷ്കരിക്കണമെന്ന് മുഖ്യ പ്രഭാഷണത്തിൽ കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി തമീമുദ്ദീൻ അഭിപ്രായപ്പെട്ടു. തബ്​ലീഗ് ജമാഅത്ത് അംഗങ്ങളായ അബ്​ദുൽ സമദ്, ദാറുസ്സലിം, ഡോ. ഷൈഗി, തോട്ടയ്​ക്കാട് ജലീൽ, ഖുർആൻ സ്​റ്റഡിസൻെറർ ഡയറക്ടർ നാസിമുദ്ദീൻ, സലിം കല്ലമ്പലം എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എം ജില്ല സമിതി അംഗം എസ്. ഷമീർ സ്വാഗതവും നാസറുദ്ദീൻ പുതുശ്ശേരിമുക്ക് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.