സ്പ്രിൻക്ലർ: സർക്കാർ ധവളപത്രമിറക്കണം- ശബരീനാഥൻ എം.എൽ.എ

തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ ആരംഭിച്ച വിവാദ സ്പ്രിൻക്ലർ കരാറി​ൻെറ കാലാവധി അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ലഭിച്ച സേവനങ്ങൾ സർക്കാർ വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ എം.എൽ.എ. കോവിഡിൻെറ മറവിൽ ​േഡറ്റ തട്ടിപ്പ് നടത്താനാണ് ആരോഗ്യ-നിയമവകുപ്പുകൾ അറിയാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിൻെറ നേതൃത്വത്തിൽ ഏകപക്ഷീയമായി കരാറൊപ്പിട്ടതെന്ന ഗൗരവമേറിയ ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പരാതിയിൽ കോടതി വാദം കേൾക്കുമ്പോൾ മുംബൈയിൽനിന്ന് സർക്കാർ കൊണ്ടുവന്ന വക്കീൽ വാദിച്ചത് സ്പ്രിൻക്ലർ ഇല്ലാതെ കേരളത്തിൽ കോവിഡ് പ്രതിരോധം നടത്താൻ കഴിയില്ല എന്നായിരുന്നു. കരാർ സംബന്ധിച്ച വിശദമായ ധവളപത്രം പുറത്തിറക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.