ഇ ​െമാബിലിറ്റി: സർക്കാർ നടപടി പ്രതിപക്ഷ ആരോപണം ശരിവെക്കുന്നത്​ -ചെന്നിത്തല

തിരുവനന്തപുരം: വിവാദ ഇ ​െമാബിലിറ്റി പദ്ധതിയിൽനിന്ന്​ കൺസൾട്ടൻറായ പ്രൈസ്​ വാട്ടർഹൗസ്​ കൂപ്പേഴ്​സിനെ ഒഴിവാക്കിയ സർക്കാർ തീരുമാനം ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും കരാർ നൽകിയതിനെതിരെ ജൂൺമുതൽ ആരോപണം ഉന്നയിച്ചപ്പോഴെല്ലാം അതംഗീകരിക്കാതെ കരാർ നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. എന്നാൽ, മാർച്ച് ​മാസം ലഭിക്കേണ്ട റിപ്പോർട്ട്​ കിട്ടിയില്ലെന്ന്​ പറഞ്ഞാണ്​ പി.ഡബ്ല്യു.സിക്ക്​ നൽകിയ കരാർ റദ്ദാക്കാൻ ആഗസ്​റ്റ്​ 13ന്​​​ സർക്കാർ തീരുമാനിച്ചിരിക്കുന്നത്​. അനുമതി പിൻവലിച്ചതുകൊണ്ട്​ അഴിമതി അഴിമതിയല്ലാതാകില്ല. അതിനാൽ ഇക്കാര്യത്തിൽ നിയമപരമായി എന്തുചെയ്യാനാകുമെന്ന്​ ആലോചിക്കുമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.