പഞ്ചായത്തിന് ലഭിച്ച നിർമൽ പുരസ്കാരം കാണാനില്ലെന്ന് പരാതി

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന് രാഷ്​ട്രപതിയിൽ നിന്ന്​ ലഭിച്ച ദേശീയ നിർമൽ പുരസ്കാരവും സാക്ഷ്യപത്രവും പഞ്ചായത്ത് ഓഫിസിൽ കാണാനില്ലെന്ന് പരാതി. സമ്പൂർണ ശുചിത്വ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2008 ൽ കേന്ദ്രസർക്കാർ നൽകിയതാണ് നിർമൽ പുരസ്കാരം. 2004 ൽ വി.എസ്. അച്യുതാനന്ദനാണ് ഗ്രാമപഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം ചെയ്തത്. 2009 ൽ ഓഫിസി​ൻെറ രണ്ടാം നിലയും ഉദ്ഘാടനം ചെയ്​തു. അ​േപ്പാൾ സ്ഥാപിച്ച ശിലാഫലകങ്ങളും ഭരണസമിതി മെംബർമാരുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകങ്ങളും കാണാനില്ല. പഞ്ചായത്തി​ൻെറ ചരിത്ര രേഖകളായ നിർമൽ പുരസ്കാരവും ഉദ്ഘാടന ഫലകങ്ങളും കണ്ടെത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡൻറ്​ ബേബി രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.