യുവതിയുടെ ആത്മഹത്യ: അന്വേഷണം സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ചിന്​

കൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന്​ വരൻ പിന്മാറിയതിനെത്തുടർന്ന്​ കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിൽനിന്ന്​ സ്​റ്റേറ്റ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. പത്തനംതിട്ട ജില്ല പൊലീസ് സൂപ്രണ്ട് കെ.ജി. സൈമണിനാണ് അന്വേഷണ ചുമതല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്​ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ അഭിലാഷിന് അന്വേഷണം കൈമാറി ഡി.ജി.പി ഉത്തരവ് ഇറക്കിയത്. ഇവർ അന്വേഷണം ആരംഭിച്ചതിന്​ പിന്നാലെയാണ്​ പുതിയ സംഘത്തെ ഏൽപിച്ച്​ ഉത്തരവിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ യുവാവി​ൻെറ സഹോദരഭാര്യയായ സീരിയൽ നടി നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയിലെത്തിയെങ്കിലും അന്വേഷണം സംബന്ധിച്ച കേസ് ഡയറി പൊലീസ് ഹാജരാക്കാത്തതിനാൽ കേസ് ഈമാസം 28ലേക്ക് മാറ്റി. പുതിയ അന്വേഷണസംഘമാകും ഇനി കോടതിയിൽ റിപ്പോർട്ട് നൽകുക. ആദ്യം കൊട്ടിയം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗസംഘം ഏറ്റെടുത്തു. ഇവർ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ആത്മഹത്യ ചെയ്ത യുവതിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡി.ജി.പിയടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. ജില്ല ക്രൈംബ്രാഞ്ച് എ.സി.പിക്ക് കൂടുതൽ ചുമതലകളുള്ളതിനാലാണ് കേസ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബുധനാഴ്ച രാവിലെ നിലവിൽ കേസന്വേഷിക്കുന്ന ഏജൻസിയായ ജില്ല ക്രൈംബ്രാഞ്ച് അസി.കമീഷണർ യുവതിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു. അന്വേഷണം സ്​റ്റേറ്റ് ക്രൈംബ്രാഞ്ചിന് നൽകിയ സാഹചര്യത്തിലാണ് സീരിയൽ നടി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ പൊലീസ് ബുധനാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകാതിരുന്നത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു​െന്നന്ന് അറിയിച്ചതിനെതുടർന്ന്​ കേസി​ൻെറ വാദം കേൾക്കൽ കോടതി മാറ്റുകയും ചെയ്​തു. കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിൽനിന്ന്​ സ്​റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയ നടപടിയെ ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു. ഏറ്റവും അടുത്തദിവസം തന്നെ പുതിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.