ജില്ലാ രജിസ്ട്രാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ രജിസ്ട്രാര്‍ക്ക് (ജനറല്‍) കോവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടര്‍ന്ന് ജില്ലാ രജിസ്ട്രാറുടെ ചുമതലവഹിക്കാന്‍ പോത്തന്‍കോട് സബ് രജിസ്ട്രാര്‍ക്ക് ജില്ലാ രജിസ്ട്രാറുടെ ചുമതല നല്‍കി. ജില്ലാ രജിസ്ട്രാര്‍ (ഒാഡിറ്റ്), പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രാര്‍ എന്നിവര്‍ ഇല്ലാത്തതിനെതുടര്‍ന്നാണ് സബ് രജിസ്ട്രാരെ ചുമതലപ്പെടുത്തിയത്. ജില്ലാ രജിസ്ട്രാറുടെ അഭാവത്തില്‍ പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രാര്‍മാരാണ് ചുമതല വഹിക്കുന്നത്. മാസങ്ങളായി തലസ്ഥാനത്തെ പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രാറുെടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. സബ് രജിസ്​ട്രാർ ഒാഫിസിലെ ചുമതല വഹിക്കുന്ന സബ് രജിസ്ട്രാര്‍ക്ക് ജില്ലാ രജിസ്ട്രാറുടെ ചുമത ലഭിക്കുന്നത്​ അപൂര്‍വമാണ്. ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ പത്ത് ജീവനക്കാര്‍ ക്വാറൻറീനില്‍ പോയി. നാവായിക്കുളം, വിതുര എന്നിവിടങ്ങളില്‍ പുതിയ സബ് രജിസ്ട്രാർ ഒാഫിസ് കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് ചുക്കാന്‍പിടിച്ചത് ജില്ലാ രജിസ്ട്രാറായിരുന്നു. ഇതോടെ നാവായിക്കുളം, വിതുര സബ് രജിസ്ട്രാർ ഒാഫിസുകളില്‍ ഉദ്ഘാടനത്തിനെത്തിയവരും നിരീക്ഷണത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.