പ്രതിഷേധം സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം ദേശീയപാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കഴക്കൂട്ടം മണ്ഡലം കമ്മിറ്റി . റോഡിലെ ചെളിയിൽ വാഴയും ഞാറും നട്ടാണ് പ്രതിഷേധിച്ചത്. അഡ്വ.എം.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും തുടർക്കഥയായതോടെയാണ് ഇവിടെ പ്രതിഷേധം ശക്തമായത്. ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, ജെ.എസ്. അഖിൽ, എം.എസ്. അനിൽ, അഭിലാഷ് ആർ. നായർ, ആർ. പുരുഷോത്തമൻ നായർ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ചിത്രം: NH1 NH2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.