ശക്തമായ മഴയിൽ വെണ്ണിയൂരിൽ രണ്ട്​ വീടുകൾ ഇടിഞ്ഞു

കോവളം: ശക്തമായ മഴയിൽ വെണ്ണിയൂരിൽ രണ്ട്​ വീടുകൾ ഇടിഞ്ഞു; ആളപായമുണ്ടായില്ല. വെണ്ണിയൂർ കാട്ടുകുളം രാജ​ൻെറ കട്ടകെട്ടിയ വീടാണ്​ ഇടിഞ്ഞത്​. വെണ്ണിയൂർ കക്കാക്കുഴിയിൽ രാധയുടെ വീടി​ൻെറ ചുമരും കനത്ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. വീടി​ൻെറ മേൽക്കൂര ഭാഗികമായി തകർന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് എം. വിൻസൻെറ് എം.എൽ.എ സന്ദർശിച്ചു. വെങ്ങാനൂർ വില്ലേജ് ഒാഫിസർ ഇരുവീടുകളിലുമെത്തി മേൽനടപടി സ്വീകരിച്ചു. veedu radha33 ഫോട്ടോ - 1 - ഇടിഞ്ഞുവീണ രാജ​ൻെറ വീട് എം. വിൻസൻെറ് എം.എൽ.എ സന്ദർശിക്കുന്നു veedu radha ഫോട്ടോ - 2- മഴയത്ത് തകർന്നുവീണ രാധയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.