സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ധർണ നടത്തി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്തും രാപകലില്ലാതെ സേവനം അനുഷ്ഠിച്ച ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള അവകാശങ്ങൾ കവരുന്ന തീരുമാനവും ഒരുമാസത്തെ ശമ്പളം വീണ്ടും പിടി​െച്ചടുക്കാനുള്ള നടപടിയും പിൻവലിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ നടത്തിയ കരിദിനത്തോടനുബന്ധിച്ച് സെക്ര​േട്ടറിയറ്റിന്​ മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ല പ്രസിഡ​ൻറ്​ എം. ഫസിലുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി മുഖ്യപ്രഭാഷണം നടത്തി. എ. ഇസ്മായിൽ സേട്ട്, എം. നിഷാദ്, വട്ടപ്പാറ ശ്രീകുമാർ, എസ്.എൻ.പുരം നൗഷാദ്, ഷെഫീഖ്, ഇ. നിസാറുദ്ദീൻ, ഷിബിൻ, ബഷീർ, ഷിഹാബുദ്ദീൻ, രജാജ്, ഷഹീർ ഖരീം, ഹാസിലുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കാപ്​ഷൻ SEU സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ കരിദിനത്തോടനുബന്ധിച്ച് നടത്തിയ സെക്ര​േട്ടറിയറ്റ് ധർണ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.