തെന്നൂർ കന്യാരുകുഴി അറ്റിലെ തടയണയിൽ മാലിന്യക്കൂമ്പാരം

തെന്നൂർ: കന്യാരുകുഴി ആറ്റിൽ തടയണ വെള്ളം ഒഴുകിപ്പോവാതെ മാലിന്യം വന്നടിഞ്ഞ് വെള്ളം ഉപയോഗശൂന്യമാകുന്നു. പ്രദേശവാസികളായ നൂറുകണക്കിന് ആളുകൾ കുളിക്കാനും അലക്കാനും കന്നുകാലികളെ കഴുകാനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നവർക്ക് പലതരത്തിലുള്ള ചർമരോഗങ്ങൾ പിടിപെടുന്നതുമൂലം ജനങ്ങൾ ഏറെ വിഷമത്തിലാണ്. തടയണയുടെ മധ്യഭാഗത്ത്​ ഷട്ടർ സംവിധാനം ഒരുക്കി മഴക്കാലത്തെ വെള്ളത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യം ഷട്ടർ തുറന്ന് ഒഴുക്കി വിട്ടാൽ ചെളി ഉൾപ്പെടെയുള്ള മാലിന്യം ഒഴുകിപ്പോവും. ഈ ആവശ്യം തെന്നൂർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ തെന്നൂർ ശിഹാബ്, വി. ജിജി കുമാർ, പി. ഷംസുദ്ദീൻ, എ. നിസാം, ജയകുമാരി തുടങ്ങിയവർ പഞ്ചായത്തിനോട്​ ഉന്നയിച്ചു. "shafeekpalode" shafeekpalode@gmail.com;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.