സ്കൂൾ മന്ദിരവും സ്കൂൾ ബസും ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ സ്കൂൾ മന്ദിരവും പുതിയ സ്കൂൾ ബസും ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്​ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്ന് ക്ലാസ്​ മുറികൾ അടങ്ങുന്ന പുതിയ മന്ദിരം നിർമിച്ചത്. സ്കൂൾ മന്ദിരത്തി​ൻെറ ഉദ്‌ഘാടനവും സ്കൂൾ ബസി​ൻെറ ഫ്ലാഗ്ഓഫ്‌ കർമവും കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഐ. മിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്. പ്രീത, പഞ്ചായത്തംഗങ്ങളായ വി. വിജയൻനായർ, രജിതകുമാരി, പ്രിൻസിപ്പൽ ബേബി റാണി, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോർജ്, ഇ.കെ. മോഹനൻ, എസ്. മണികണ്ഠൻ തുടങ്ങിയവർ പ​െങ്കടുത്തു. School NDD Photo : അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച്​ നിർമിച്ച പുതിയ സ്കൂൾ മന്ദിരത്തി​ൻെറ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.