ടി.എ. മജീദ് അവാർഡ് ഇന്ന് സമ്മാനിക്കും

വർക്കല: ടി.എ. മജീദ് അവാർഡ് ബുധനാഴ്​ച മന്ത്രി പി. തിലോത്തമന് സമ്മാനിക്കും. വൈകുന്നേരം നാലിന് എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്​ പുരസ്കാരം സമ്മാനിക്കുന്നത്​. കൊറോണാ വ്യാപന കാലഘട്ടത്തിൽ എല്ലാവർക്കും ഭക്ഷ്യധാന്യം എത്തിക്കുന്നതിന് നേതൃത്വം നൽകിയ പ്രവർത്തനമികവ് പരിഗണിച്ചാണ് മന്ത്രിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സി.പി.ഐ ജില്ല സെക്രട്ടറിയും സ്മാരക സൊസൈറ്റി പ്രസിഡൻറുമായ ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. പ്രഫസർ വിശ്വമംഗലം സുന്ദരേശൻ, മനോജ് ബി. ഇടമന, ഇ.എം. റഷീദ്, വി. മണിലാൽ, വി. രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. അവാർഡ് ചടങ്ങ് സി.പി.ഐ തിരുവനന്തപുരം ഡി.സി ഫേസ്​ബുക്ക് പേജിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.