പട്ടികജാതി സങ്കേതങ്ങളുടെ നിർമാണം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ അഞ്ച് പട്ടികജാതി സങ്കേതങ്ങളുടെ നിർമാണം മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവഹിച്ചു. ചിറയിൻകീഴ് മണ്ഡലത്തിലെ പുതുവൽ, കുറ്റ്യാടി മണ്ഡലത്തിലെ തിരുത്തി, പാലയാട്, വള്ളിക്കുന്ന് മണ്ഡലത്തിലെ വെളിമുക്ക്, പെരിന്തൽമണ്ണ മണ്ഡലത്തിലെ മരുതമ്പാറ എന്നിവിടങ്ങളിലാണ് പുതിയ പട്ടികജാതി സങ്കേതങ്ങൾ നിർമിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പാറക്കൽ അബ്​ദുല്ല, പി. അബ്​ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു. വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.