കനത്ത മഴയിൽ ബണ്ട് തകർന്ന് നൂറേക്കർ നെൽകൃഷി നശിച്ചു

കഴക്കൂട്ടം: കനത്ത മഴയിൽ ബണ്ട് തകർന്ന് നൂറേക്കറോളം നെൽകൃഷി നശിച്ചു. തിരുവനന്തപുരം പള്ളിപ്പുറം പാടശേഖരത്തിലെ നൂറേക്കറിലെ വിളവെടുക്കാൻ പാകമായ നെൽകൃഷിയാണ് കനത്ത മഴയിലും മടവീഴ്ചയിലും വെള്ളത്തിലായത്. ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുത്താണ് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിച്ചത്. പാടത്തി​ൻെറ മധ്യഭാഗത്തുകൂടി ഒഴുകുന്ന തോട്ടിൽ അണ്ടൂർകോണം പഞ്ചായത്ത് സംരക്ഷണഭിത്തി നിർമിച്ചെങ്കിലും കനത്ത മഴവെള്ളപ്പാച്ചിലിൽ ബണ്ട് തകരുകയായിരുന്നു. അഞ്ച്​ സ്ഥലത്ത് ബണ്ട്​ തകർന്ന് വെള്ളം പാടത്തേക്ക് കയറി. കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതിനാൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 29 ലക്ഷം രൂപക്ക് കൊയ്ത്ത് -മെതി യന്ത്രം വാങ്ങിനൽകിയെങ്കിലും വെള്ളം നിറഞ്ഞ പാടത്ത് കൊയ്യാൻ കഴിഞ്ഞില്ല. 40 കർഷകത്തൊഴിലാളികളാണ് പാടശേഖരത്ത് കൃഷിയിറക്കിയത്. 40 ലക്ഷത്തോളം രൂപയുടെ നഷ്​ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. തോട്​ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മൈനർ ഇറിഗേഷൻ വകുപ്പിന് നിരവധി അപേക്ഷകൾ നൽകിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ബണ്ട് ബലപ്പെടുത്തി വെള്ളം പമ്പു ചെയ്ത് കളഞ്ഞ് കൃഷിയെ സംരക്ഷിക്കണമെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞവർഷം വിളവെടുത്ത നെല്ല് വിറ്റ വഴി 39 ലക്ഷം രൂപ സപ്ലൈകോ ഇനിയും നൽകിയിട്ടില്ലെന്നും കർഷകർ പറഞ്ഞു. photo file name: 20200921_123218.jpg 20200921_123236.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.