ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ഭരണസമിതിക്ക് അന്തിമരൂപമായി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുപ്രീംകോടതി നിയമപ്രകാരം രൂപവത്കരിക്കേണ്ട അഞ്ചംഗ ഭരണസമിതിക്ക് അന്തിമരൂപമായി. ജില്ല ജഡ്ജി കെ. ബാബു ചെയര്‍മാനായ സമിതി ചുമതലയേറ്റു. സമിതിയിലേക്ക് കേരള സര്‍ക്കാര്‍ പ്രതിനിധിയായി ആറ്റുകാല്‍ സ്വദേശിയായ പ്രഫ. പി.കെ. മാധവന്‍നായരെ ഞായറാഴ്ച നിയമിച്ചിരുന്നു. തിരുവനന്തപുരം സംസ്‌കൃത കോളജിലെ റിട്ട. പ്രഫസറും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും മുന്‍ പി.എസ്.സി അംഗവുമാണ് ഇദ്ദേഹം. അവിട്ടം തിരുനാള്‍ ആദിത്യവര്‍മയാണ് രാജകൊട്ടാരം പ്രതിനിധി. ക്ഷേത്രതന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാടാണ് സമിതിയിലെ മറ്റൊരംഗം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തി​ൻെറ പ്രതിനിധിയെ തീരുമാനിച്ചിട്ടില്ല. ശേഷിച്ച നാലംഗങ്ങളും ഞായറാഴ്ച രാത്രി ഓണ്‍ലൈനിലൂടെ ചുമതലയേറ്റു. ജില്ല ജഡ്ജി കൂടിയായ ചെയര്‍മാന്‍ കെ. ബാബു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച മൂന്നംഗ ഉപദേശക സമിതിയുടെ ആദ്യയോഗവും ഞായറാഴ്ച ചേര്‍ന്നു. ജസ്​റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ ചെയര്‍മാനായ സമിതിയില്‍ സാംസ്‌കാരിക വകുപ്പ് മുന്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ബംഗളൂരുവില്‍നിന്നുള്ള ചാര്‍​േട്ടഡ് അക്കൗണ്ടൻറ്​ ലക്ഷ്മി നാരായണന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.