ജോർജ്​ മെഴ്സിയർ അനുസ്​മരണം

കോവളം: ആത്മാർഥതയും സത്യസന്ധതയും ഉള്ള ജനപ്രതിനിധിയായിരുന്നു അന്തരിച്ച ജോർജ്​ മെഴ്സിയറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുൻ എം.എൽ.എ ജോർജ് മെഴ്സിയറുടെ നിര്യാണത്തെ തുടർന്ന് വിഴിഞ്ഞത്ത് സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്​ നിയോജക മണ്ഡലം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ, എ. നീലലോഹിതദാസൻ നാടാർ, എം. വിൻസൻെറ് എം.എൽ.എ, ജമീലാ പ്രകാശം, ചാണ്ടി ഉമ്മൻ, അഡ്വ.ജി. സുബോധൻ, ആസ്​റ്റിൻ ഗോമസ്, കെ.വി. അഭിലാഷ്, വിൻസൻെറ് ഡി പോൾ, സുരേഷ്, റസാഖ്, വെങ്ങാനൂർ ബ്രൈറ്റ്, ടി.എൻ. സുരേഷ്, വെങ്ങാനൂർ കെ. ശ്രീകുമാർ, ശിവകുമാർ, മുജീബ്റഹ്മാൻ, നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ - IMG-20200919-WA0050.jpg വിഴിഞ്ഞത്ത് സംഘടിപ്പിച്ച ജോർജ് മെഴ്സിയർ സർവകക്ഷി അനുസ്മരണ സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.