ചെമ്മരുതി ഗ്രാമപഞ്ചായത്ത് വികസനോത്സവവും ഗാന്ധിജയന്തി ദിനാഘോഷവും

ചെമ്മരുതി: ഗ്രാമപഞ്ചായത്ത് വികസനോത്സവവും ഗാന്ധിജയന്തി ദിനാഘോഷവും 24 മുതല്‍ ഒക്ടോബര്‍ 20 വരെ വിവിധ പരിപാടികളോടെ നടക്കും. 24 ഉച്ചക്ക്​ രണ്ടിന്​ ചെമ്മരുതി ബ്രാന്‍ഡ് കുത്തരിയുടെ വിപണന ഉദ്ഘാടനം അഡ്വ. വി. ജോയി എം.എല്‍.എ നിര്‍വഹിച്ച് വികസനോത്സവം ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി തോക്കാട് സാംസ്കാരിക നിലയത്തില്‍ സെപ്​റ്റംബര്‍ 26ന് രാവിലെ 11ന്​ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ ഇൻറഗ്രേറ്റഡ് ലേക്കല്‍ ഗവേണന്‍സ് മാനേജ്മൻെറ്​ സിസ്​റ്റം ഉദ്ഘാടനം 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും. സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യകേന്ദ്രമായ ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച മിനി ഒാഡിറ്റോറിയം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. തുടര്‍ദിവസങ്ങളില്‍ മുട്ടപ്പലം ചാവടിമുക്കില്‍ ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന അംഗന്‍വാടികെട്ടിടത്തി‍ൻെറ ശിലാസ്ഥാപനം, ഹൈമാസ്​റ്റ്, എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം, യുവജന ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം, കാങ്കുളം പാലം ഉദ്ഘാടനം, വിവിധ റോഡുകളുടെ ഉദ്ഘാടനം, ആയിരം വീടുകളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനം, ഗ്രോബാഗില്‍ പച്ചക്കറി തൈവിതരണം, ഇടവിളകിറ്റ് വിതരണം, മുട്ടപ്പലം ചാവടിമുക്ക് പബ്ലിക് മാര്‍ക്കറ്റില്‍ ഗ്രാമപഞ്ചായത്തി‍ൻെറയും ജില്ല പഞ്ചായത്തി‍ൻെറയും ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന കാര്‍ഷികവിപണനകേന്ദ്രത്തി‍ൻെറ ശിലാസ്ഥാപനം, പട്യാരത്തുംവിള ഇടറോഡ് ഉദ്ഘാടനം, കൊടുവേലിക്കോണം-മുളമൂട്ടില്‍റോഡി‍ൻെറ ഉദ്ഘാടനം, കോവൂര്‍ വണ്ടിപ്പുര റോഡ് നിർമാണ ഉദ്ഘാടനം, കുടുംബശ്രീ ഉല്‍പന്ന-വിപണന മാര്‍ക്കറ്റിങ്​ കിയോക്സ് ഉദ്ഘാടനം, സ്നേഹനിധി ഫണ്ട് വിതരണം, ജല്‍ജീവന്‍ പദ്ധതിയില്‍ 2780 വീടുകളില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെള്ള കണക്​ഷന്‍ പദ്ധതി ഉദ്ഘാടനം, പട്ടികജാതി വിദ്യാർഥികള്‍ക്ക് ലാപ്ടോപ് വിതരണം, ജില്ല പഞ്ചായത്തി‍ൻെറ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന ബംഗ്ലാവില്‍ കുന്നില്‍ റോഡി‍ൻെറ നിർമാണ ഉദ്ഘാടനം, മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങിയ പരിപാടികളുടെ ഉദ്​ഘാടനവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.