ഉദ്‌ഘാടന മാമാങ്കം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും തകർന്ന്​ കാട്ടാക്കടയിലെ റോഡുകൾ

കാട്ടാക്കട: റോഡുകള്‍ നവീകരിക്കാനുള്ള ഉദ്‌ഘാടന മാമാങ്കം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും റോഡി​ൻെറ അവസ്ഥയില്‍ മാറ്റമില്ല; റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് യാത്ര നട്ടെല്ലൊടിക്കുന്നു. മഴക്കാലമായാല്‍ കുഴികളില്‍ വെള്ളം കെട്ടിനിന്ന് അപകടം വരുത്തുന്നു, വേനല്‍ക്കാലമായാല്‍ രൂക്ഷമായ പൊടിശല്യവും. കോവിഡ് 19 ​ൻെറ പേരില്‍ നിലച്ച റോഡുപണി ഇപ്പോള്‍ കാലവര്‍ഷത്തി​ൻെറ പേരിലാണ് സ്തംഭിച്ചത്. കാട്ടാക്കട-ബാലരാമപുരം, കിള്ളി-തൂങ്ങാംപാറ, അമ്പലത്തിൻകാല-കീഴാറൂർ, കിഴമച്ചൽ-ചെമ്പനാകോട്-കാഞ്ഞിരംവിള, കാനക്കോട്-പാപ്പനം എന്നീ റോഡുകളുമാണ് നവീകരണം വൈകുന്നത്. കഴിഞ്ഞ നവംബർ 26ന് മന്ത്രി ജി. സുധാകരനാണ് കാട്ടാക്കട തൂങ്ങാംപാറയില്‍ റോഡുകളുടെ നവീകരണ ഉദ്‌ഘാടനം നടത്തിയത്. കാട്ടാക്കട-കുറ്റിച്ചല്‍ റോഡി​ൻെറ സ്ഥിതി ഏറെ കഷ്​ടമാണ്. കഴിഞ്ഞ ദിവസം കാട്ടാക്കട ശ്രീകൃഷ്ണപുരത്ത് തടികയറ്റിവന്ന ലോറി മറിഞ്ഞ് വന്‍ അപകടം ഒഴിവായത് തലനാരിക്കാണ്. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കുമുന്നിലെ റോഡിലെ കുഴികള്‍ പോലും അടയ്​ക്കാന്‍ ഇതേവരെ തയാറായിട്ടില്ല. കിള്ളി-തൂങ്ങാംപാറ റോഡിലാകെ കുഴിയാണ്. ഇടക്കിടെ പെയ്യുന്ന മഴയിൽ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. മറ്റ് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡുകൾ ബി.എം- ബി.സി നിലവാരത്തിൽ നവീകരിക്കാനാണ് ആഘോഷപൂർവം ഉദ്‌ഘാടനം നടത്തിയത്. ഇതിൽ കാട്ടാക്കട മാർക്കറ്റ് ജങ്ഷൻ- ബാലരാമപുരം റോഡ് പണിയിലെ ഓട നിർമാണം മാത്രമാണ് മാസങ്ങളായി തുടരുന്നത്. റോഡുകളുടെ ശോച്യാവസ്ഥ​െക്കതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് പൊതുമരാമത്ത് മന്ത്രിയെ കൊണ്ടുവന്ന് ആഘോഷപൂര്‍വം റോഡുകളുടെ നിര്‍മാണോദ്​ഘാടനം നടത്തിയത്. പൂർണമായും തകര്‍ന്ന കിള്ളി-തൂങ്ങാംപാറ റോഡ് ചിത്രം: Killy-thoongampara road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.