കണ്ടെയ്ൻമെൻറ്​ സോൺ

കണ്ടെയ്ൻമൻെറ്​ സോൺ തിരുവനന്തപുരം: തൊളിക്കോട് പഞ്ചായത്ത് 11ാം വാർഡിൽ പുള്ളിക്കോണം, മേലേമുക്ക്, ശാസ്താംകുഴി, ആലംകോട് ഭാഗങ്ങൾ, കിളിമാനൂർ പഞ്ചായത്ത് 13ാം വാർഡിൽ കലുങ്ക് ഭാഗം മുതൽ പോങ്ങനാട് ജങ്ഷൻ വരെ, കൊല്ലയിൽ പഞ്ചായത്ത് ഒമ്പതാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, 17 വാർഡുകൾ, അണ്ടൂർകോണം പഞ്ചായത്ത് എട്ടാം വാർഡ്, തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ഡിവിഷൻ, പൂജപ്പുര ഡിവിഷനിൽ പാതിരപ്പള്ളി റെസിഡൻസ് അസോസിയേഷൻ, വെള്ളാർ ഡിവിഷനിൽ പനത്തുറ തീരദേശ മേഖല എന്നിവിടങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതായി കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവയോടുചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയ്​ൻമൻെറ്​ സോണിന്​ പുറത്തുപോകരുതെന്നും അറിയിപ്പിൽ പറയുന്നു. പിൻവലിച്ചു തിരുവനന്തപുരം: കിഴുവിലം പഞ്ചായത്ത് 20ാം വാർഡ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 13ാം വാർഡ്​, തിരുവനന്തപുരം കോർപറേഷനിൽ തുരുത്തുമൂല ഡിവിഷനിൽ അടുപ്പുകോട്ടാൻപാറ, തൃക്കണ്ണാപുരം ഡിവിഷനിൽ എം.എൽ.എ റോഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന് ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.