കിളിമാനൂർ മേഖലയിൽ കോവിഡ്​ കൂടുന്നു

കിളിമാനൂർ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ കോവിഡ് പരിശോധനകളിൽ കിളിമാനൂർ മേഖലയിൽ കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്നു. കിളിമാനൂർ പഞ്ചായത്തിൽ കുടുംബത്തിലെ ഒമ്പത് പേർക്കും പുളിമാത്ത് പഞ്ചായത്തിൽ ഒരുകുടുംബത്തിൽ നാലുപേർക്കുമാണ് കോവിഡ് പോസിറ്റിവായത്. രോഗം ബാധിച്ചവരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമുൾപ്പെടുന്നു. കിളിമാനൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന അരശുവിളയിലാണ് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്‌. പഞ്ചായത്തിലെ 13ാം വാർഡായ ആലത്തുകാവിൽ 70കാരനും രോഗം സ്ഥിരീകരിച്ചു. മലയാമഠം രാജാരവിവർമ സെൻട്രൽ സ്കൂളിൽ 61 പേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിലാണ് പത്തുപേർക്ക് പോസിറ്റിവായത്. പോങ്ങനാടിന് സമീപം അരശുവിളയിലാണ് ഒരു കുടുംബത്തിലെ ഒമ്പത് മാസം പ്രായമായ കുഞ്ഞടക്കം ഒമ്പത് പേർക്ക് പോസിറ്റിവായത്. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ വലിയവിളയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കഴിഞ്ഞദിവസം കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിൽ നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക ലിസ്​റ്റിൽപെട്ട 45 പേർക്കും തട്ടത്തുമല ബഡ്സ് സ്കൂളിൽ 76 പേർക്കും നടത്തിയ ആൻറിജൻ പരിശോധനഫലം പൂർണമായും നെഗറ്റിവായത് ആശ്വാസം നൽകുന്നതായി ബി. സത്യൻ എം.എൽ.എ അറിയിച്ചു. പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രോഗം വർധിക്കാൻ കാരണം ജനങ്ങളുടെ ജാഗ്രതക്കുറവാണെന്നും പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്തും നൽകുന്ന നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.