മോഷ്​ടാവ് പിടിയില്‍

പാറശ്ശാല: എ.ടി.എം മോഷണത്തിനുശ്രമിച്ച യുവാവ് പിടിയില്‍. എഴുതുകൊണ്ടാന്‍കാണി ചാമവിളവീട്ടില്‍ ലതീഷ് (26) ആണ് പിടിയിലായത്. ശനിയാഴ്​ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം. ധനുവച്ചപുരം എസ്.ബി.ഐ എ.ടി.എം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ് യുവാവിനെ പാറശ്ശാല പൊലീസ് അറസ്​റ്റുചെയ്തത്. സബ് ഇന്‍സ്​പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖര​ൻ, ജി.എസ്.ഐ രതീഷ്‌കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.