നഗര പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങി

കോവളം: തിരുവനന്തപുരം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിഴിഞ്ഞം ഹാർബർ വാർഡിൽ നിർമിച്ച . ഹാർബറിലെ വലിയപറമ്പിൽ സ്ഥാപിച്ച ആരോഗ്യകേന്ദ്രത്തി​ൻെറ നിർമാണോദ്ഘാടനം കഴിഞ്ഞമാസം അവസാനം മേയറാണ് നിർവഹിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ഡോക്ടർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ കഴിഞ്ഞദിവസം നിയോഗിച്ചു. നഗരസഭ ആരോഗ്യ സ്​ഥിരം സമിതി ചെയർമാൻ ഐ.പി. ബിനു, വാർഡ് കൗൺസിലർ നിസാബീവി, അർബൻ ഹെൽത്ത് കോഒാഡിനേറ്റർ ജിബിൻ, ആർദ്രം നോഡൽ ഒാഫിസർ ഡോ. അനീഷ്, ലെനിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ ഒാഫിസർ ഡോ. ഷംനയെ കൂടാതെ മൂന്ന് നഴ്സുമാർ, ഒരു ഫാർമസിസ്​റ്റ്​, ഒരു ലാബ് ടെക്നീഷ്യൻ, അറ്റൻഡർ, ക്ലീനർ എന്നീ ജീവനക്കാരാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലുള്ളത്. ലാബി​ൻെറ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ഐ.പി. ബിനു പറഞ്ഞു. പ്രവർത്തനോദ്ഘാടനത്തിൽ കോവളം പി. സുകേശൻ, മുജീബ് റഹ്മാൻ, വിശ്വനാഥൻ നായർ, നൂറുദീൻ, ഹലീൽ മുസ്തഫ, ഹബീബ് കുദ്റത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.