ഭൂമി തട്ടിപ്പ്: രണ്ടാം പ്രതി കീഴടങ്ങാന്‍ ഉത്തരവ്

തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമാ സ്​റ്റൈലില്‍ നടന്ന ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശം. വള്ളക്കടവ് ജി.കെ. ജങ്​ഷന്‍ റോഡില്‍ പൊന്നമ്പലം സ്​റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ് സ്ഥാപന ഉടമ ബൈജു വസന്തിൻെറ ഭാര്യ സന്ധ്യാ ശങ്കറിനോടാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചത്. കേസില്‍ ഇവരുടെ ഭര്‍ത്താവ് ബൈജു വസന്ത് ഒന്നാം പ്രതിയാണ്. ഇയാള്‍ നേരത്തേ പിടിയിലായിരുന്നു. ബൈജുവിൻെറ സഹോദരി ബിനു വസന്ത് നല്‍കിയ പരാതിയിലാണ് നടപടി. ഫോര്‍ട്ട് പൊലീസ് കേസെടുത്തതോടെ രണ്ടാം പ്രതിയായ സന്ധ്യാ ശങ്കര്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹരജി നല്‍കുകയും ചെയ്തു. ഈ ഹരജി പരിഗണിക്കവെയാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നത്. തലസ്ഥാന ഹൃദയഭാഗത്ത് കോടികള്‍ വിലവരുന്ന ഒന്നേമുക്കാല്‍ സൻെറ്​ (1.740) ഭൂമിയാണ് സഹോദരിമാരില്‍നിന്ന് തട്ടിയെടുക്കാന്‍ വ്യാജേഖ ചമച്ചത്. മണക്കാട് തോട്ടം, ടി.സി 43/1571, പൊന്നമ്പലം നിവാസില്‍ അഡ്വ. ബിനു വസന്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സഹോദരനായ ബൈജു പിടിയിലായത്. തട്ടിപ്പിന്​ കൂട്ടുനിന്ന ആധാരമെഴുത്തുകാരായ ജി. ശ്രീകുമാര്‍, എസ്. ശ്രീകുമാര്‍ എന്നിവരെയും നേരത്തേ പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.