ആരോപണമുന്നയിക്കാം, തെളിവുകൾ വേണം -കടകംപള്ളി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള രണ്ടാം മന്ത്രി ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. അതിന്​ തെളിവുകൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത്​ ​കേസിലെ പ്രതികളുമായി രണ്ടാമതൊരു മന്ത്രിക്കും ബന്ധമുണ്ടെന്നും അത്​ കടകംപള്ളി സുരേന്ദ്രനാണെന്നുമുള്ള ബി.ജെ.പി വക്താവ്​ സന്ദീപ്​ നായരുടെ ആരോപണത്തോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.