നഗരൂർ പാലാണി-കൊപ്പം റോഡ് ഗതാഗതയോഗ്യമല്ലാതായി

കിളിമാനൂർ: നഗരൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട പാലാണി-കൊപ്പം റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ആലംകോട് - കിളിമാനൂർ റോഡിനെയും ആലംകോട് കാരേറ്റ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഒന്നര കിലോമീറ്റർ മാത്രമുള്ള ഈ റോഡ്, പ്രധാന റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. ഗ്രാമീണ റോഡ് ആയതിനാൽ ഇതിനെ ആശ്രയിക്കുന്ന കാൽനടക്കാർക്കുപോലും യാത്ര ദുസ്സഹമായിരിക്കുകയാണ്. നാട്ടുകാർ നിരവധി തവണ അധികാരികൾക്ക് പരാതി സമർപ്പി​െച്ചങ്കിലും ടാറിങ് അനുവദിച്ചിട്ടുണ്ടെന്ന മറുപടി ലഭിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. റോഡ് ടാറിങ്ങിന് കരാർ നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ഇപ്പോഴും അധികൃതർ നൽകിക്കൊണ്ടിരിക്കുന്നത് . ചിത്രം: ROAD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.