ജീവിതവിജയത്തിന്​ കുറുക്കുവഴികളില്ല -മന്ത്രി കെ.ടി. ജലീൽ

തിരുവനന്തപുരം: ജീവിതവിജയത്തിന്​ കുറുക്കുവഴികളില്ലെന്ന്​ മന്ത്രി കെ.ടി. ജലീൽ. 2020 സിവിൽ സർവിസ്​ പരീക്ഷയിൽ കേരളത്തിൽനിന്ന്​ ഉന്നതവിജയം കരസ്ഥമാക്കിയ ന്യൂനപക്ഷവിഭാഗങ്ങളിലെ റാങ്ക് ജേതാക്കളെ അനുമോദിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവിസ്​ പരീക്ഷയിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയ സഫ നസറുദ്ദീൻ, എസ്​ന ക്ലീറ്റസ്, സ്​റ്റീഫൻ ​െസെമൻ തോബിയാസ്, ആർ. പ്രപഞ്ച്, നിതിൻ കെ. ബിജു, മാത്യൂസ് മാത്യു, കെവിൻ ടോംസ് സ്കറിയ, പി.എ. ആഷിക് അലി, എ. ഷാഹുൽ ഹമീദ്, കെ.എം. ഷിയാസ്, ജിതിൻ റഹ്മാൻ, അജ്മൽ ഷഹ്സാദ് അലിയാർ, ഷഹീൻ സി, റുമൈസ ഫാത്തിമ, അനു ജോഷി, അഹമ്മദ് ആഷിക് ഒ.എസ്, ജോൺ ജോർജ്, ഹസൻ ഉസൈദ് എൻ.എ, ഉത്തര മേരി റെജി, മുഹമ്മദ് ഡാനിഷ്, അഷിഷ് ദാസ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കു​െവച്ചു. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമവകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, ന്യൂനപക്ഷക്ഷേമ ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടി, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാരായ ഡോ. സജി മാത്യു, ഹസീന, വാസുദേവൻ പിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.