യുവതിയുടെ ആത്മഹത്യ: കേസ് ഡയറി ഹാജരാക്കി

കൊട്ടിയം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ കൊട്ടിയം പൊലീസ് കേസ് ഡയറി വ്യാഴാഴ്ച കൊല്ലം ജില്ല പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ ഹാജരാക്കി. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹാരീഷി​ൻെറ മാതാവ് മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും കേസ് ഡയറി ഹാജരാക്കാത്തതിനാൽ ജാമ്യാപേക്ഷ 23 ലേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരടക്കം ക്വാറൻറീനിൽ പോയതിനാലാണ് കേസ് ഡയറി ഹാജരാക്കാൻ വൈകിയത്. ഹാരീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഉടൻ കസ്​റ്റഡിയിൽ വാങ്ങും. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ചിന് നൽകാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.