മോഷണക്കേസിലെ പ്രതികൾ പിടിയിൽ

കഴക്കൂട്ടം: തൃപ്പാദപുരം ക്ഷേത്രത്തിനുസമീപത്തെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്​ടിച്ച പ്രതികൾ അറസ്​റ്റിൽ. ചേർത്തല പള്ളിപ്പുറം സ്വദേശിയും എറണാകുളം എടമനക്കാട് ഞാറക്കൽ ചാത്തൻതറ വീട്ടിൽ താമസിക്കുന്ന കൈലാസൻ (51), എറണാകുളം എടമനക്കാട് കട്ടിങ്ങൽ പോണത്ത് വീട്ടിൽ സുനി എന്ന ചങ്കിടി സുനി (49) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ്​ അറസ്​റ്റ്​ ചെയ്​യത്. 2019 ജനുവരിയിൽ തൃപ്പാദപുരം ക്ഷേത്രത്തിന് സമീപത്തെ കീർത്തി നിവാസിൽ രാഘവ​ൻെറ വീട്ടിൽ രാത്രി കതകുപൊളിച്ച്​ സ്വർണാഭരണങ്ങളും പണവും മോഷ്​ടിച്ചു. പകൽസമയങ്ങളിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെച്ച് രാത്രി മോഷണം നടത്തുന്ന പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം അസി. കമീഷണർ ആർ. അനിൽകുമാറി​ൻെറ നിർദേശ പ്രകാരം കഴക്കൂട്ടം എസ്.എച്ച്. ജെ.എസ്. പ്രവീണി​ൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. IMG-20200916-WA0099 IMG-20200916-WA0100 ചിത്രം അറസ്​റ്റിലായ കൈലാസൻ, സുനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.