ജനകീയസമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം ^കെ. സുരേന്ദ്രൻ

ജനകീയസമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം -കെ. സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന സ്വർണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബി.ജെ.പി പ്രവർത്തകരെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബി.ജെ.പി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർക്കുനേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവെക്കുംവരെ ബി.ജെ.പി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.