ജീവനക്കാരന് കോവിഡ്; പെരുമാതുറ കുടുംബാരോഗ്യകേന്ദ്രം അടച്ചു

ആറ്റിങ്ങല്‍: ജീവനക്കാരന് കോവിഡ്; പെരുമാതുറ കുടുംബാരോഗ്യകേന്ദ്രം അടച്ചു. പെരുമാതുറ ഫാമിലി ഹെല്‍ത്ത് സൻെററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടുകൂടി 24 മണിക്കൂര്‍ ആശുപത്രി അടച്ചിടും. നേരിട്ട്​ സമ്പര്‍ക്കമുള്ള മറ്റ്​ ജീവനക്കാര്‍ ക്വാറൻറീനില്‍ പോകും. അഞ്ചുതെങ്ങിലെ മൂന്നാം ദിവസത്തെ 15 പേരുടെ പരിശോധനയിലും ആര്‍ക്കും രോഗമില്ല. വക്കത്ത് 14 പേരെ പരിശോധിച്ചതില്‍ വക്കം ആയുർവേദാശുപത്രി ജീവനക്കാരനുള്‍പ്പെടെ രണ്ടുപേര്‍ക്കും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ 58 പേരെ പരിശോധിച്ചതില്‍ 11 പേര്‍ക്കും രോഗം കണ്ടെത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. കടയ്ക്കാവൂരിലെ മൂന്നുപേരും ചിറയിന്‍കീഴ് പഞ്ചായത്തിലെ അഞ്ചുപേരും ആറ്റിങ്ങല്‍, പുതുക്കുറിച്ചി, പുല്ലയില്‍ എന്നീ പ്രദേശങ്ങളില്‍നിന്നുള്ള ഒരാള്‍ക്കുവീതവുമാണ് രോഗം കണ്ടെത്തിയത്. നെടുങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് അഞ്ചുതെങ്ങിലെ ഒരാളും വക്കത്തുനിന്ന്​ വക്കം പഞ്ചായത്തിലെ നാലുപേരും കടയ്ക്കാവൂരില്‍നിന്ന് കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ഒരാളും രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.